News Desk

2021-03-09 07:23:00 pm IST

ദോഹ: നിയമ ലംഘനം നടത്തിയ ദോഹയിലെ 27 ഭക്ഷ്യശാലകള്‍ അധികൃതര്‍ പൂട്ടിച്ചു. ഫെബ്രുവരി മാസം 7,089 പരിശോധനകളാണ് ദോഹ മുന്‍സിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയത്.

അറബിക് ഇന്‍വോയിസുകളുടെ അഭാവം, കൃത്യമല്ലാത്ത വിലവിവര പട്ടിക. വൃത്തിയില്ലായ്മ, പഴകിയ ഭക്ഷ്യ സാധനങ്ങള്‍ തുടങ്ങിയ നിയമ ലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്. നിയമ ലംഘകരെ കര്‍ശനമായി ശിക്ഷിക്കാനും സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 

വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കും എന്നാണ് വിവരം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top