2019-07-21 11:39:41am IST
രണ്ടാമത് ഇന്റർനാഷനൽ ബിസിനസ് ഡെലിഗേഷൻ ഉച്ചകോടിയ്ക്ക് (ഐബിഡി) 2020 ൽ ദോഹ വേദിയാകും. ഏപ്രിൽ 6 മുതൽ 9 വരെയാണ് ഉച്ചകോടി.

നിക്ഷേപകർക്കും സംരഭകർക്കും വ്യാപാര അവസരങ്ങൾ ഒരുക്കാൻ ലക്ഷ്യമിട്ടാണ് ഉച്ചകോടി. മാമവെറ്കിസ് 365 ഗ്ലോബൽ ഇന്നവേഷൻസ്, അഡ്രസ് ബിസിനസ് മാനേജ്‌മെന്റ് എന്നിവരാണ് ഉച്ചകോടിയുടെ സംഘാടകർ.   ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന പ്രഥമ ഐബിഡി ഉച്ചകോടിയിൽ 20 തിലധികം രാജ്യങ്ങളിൽ നിന്ന് 250 ഓളം പേർ പങ്കെടുത്തിരുന്നു.

2020 ൽ ദോഹയിൽ നടക്കുന്ന ഉച്ചകോടിയിൽ നിക്ഷേപകർ, നവസംരഭകർ, ഭാവി പങ്കാളികൾ തുടങ്ങി 1,000ത്തോളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക, തെക്കേ അമേരിക്ക, മധ്യപൗരസ്ത്യ മേഖല, ആഫ്രിക്ക, കിഴക്കൻ ഏഷ്യ, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്
ഉച്ചകോടിയിൽ പങ്കെടുക്കുക.  

Top