News Desk

2021-05-29 12:41:52 pm IST
ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബ്യലത്തില്‍ വരും. ഡല്‍ഹി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയര്‍ന്നു. ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്.

കൊച്ചി-പുനെ, തിരുവനന്തപുരം-മുംബൈ വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപയാണ്. കൊച്ചി- ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപയാണ്. 

ബംഗളൂരു-കോഴിക്കോട്, തിരുവനന്തപുരം-ബംഗളൂരു, തിരുവനന്തപുരം-ചെന്നൈ, കൊച്ചി-ഗോവ റൂട്ടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ. ബംഗളൂരു-കോഴിക്കോട്, തിരുവനന്തപുരം-ബംഗളൂരു, തിരുവനന്തപുരം-ചെന്നൈ, കൊച്ചി-ഗോവ റൂട്ടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ

Top