News Desk

2021-04-04 06:07:07 pm IST

ദുബൈ: യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ അജ്ഞാതരില്‍ നിന്നും ലഗേജുകള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശം. ബാഗുകളില്‍ എന്താണെന്ന് അറിയാതെ ലഗേജുകള്‍ സ്വീകരിക്കരുതെന്ന് യു.എ.ഇ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) അറിയിച്ചു.

'യു.എ.ഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാര്‍ അജ്ഞാതരില്‍ നിന്ന് ലഗേജുകളോ ബാഗുകളോ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. യു.എ.ഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് വഹിക്കാന്‍ കഴിയാത്ത വസ്തുക്കളും കസ്റ്റംസ് അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. 

മയക്കുമരുന്നുകള്‍, ചൂതാട്ടത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും, നൈലോണ്‍ കൊണ്ടുള്ള മീന്‍ വല, പന്നി വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങള്‍, ആനക്കൊമ്പ്, ചുവന്ന ലൈറ്റുള്ള ലേസര്‍ പെന്‍, വ്യാജ കറന്‍സികള്‍, ആണവ വികിരണമേറ്റ വസ്തുക്കള്‍, മതനിന്ദയുള്ളതോ അശ്ലീലം ഉള്‍ക്കൊള്ളുന്നതോ ആയ പുസ്തകങ്ങളും ചിത്രങ്ങളും, കല്‍ പ്രതിമകള്‍, വെറ്റില ഉള്‍പ്പെടെയുള്ള മുറുക്കാന്‍ വസ്തുക്കള്‍ എന്നിവ നിരോധിച്ചിട്ടുള്ള വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

ജീവനുള്ള മൃഗങ്ങള്‍, സസ്യങ്ങള്‍, വളം, കീടനാശിനി, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്ഫോടക വസ്തുക്കള്‍, പടക്കം, മരുന്ന്, വൈദ്യ ഉപകരണങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പുതിയ വാഹനത്തിന്റെ ടയറുകള്‍, വയര്‍ലസ് ഉപകരണങ്ങള്‍, മദ്യം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, അസംസ്‌കൃത രത്നം, പുകയിലയില്‍ നിന്നുണ്ടാക്കിയ സിഗരറ്റ് തുടങ്ങിയവ അധികൃതരുടെ അനുമതിയോടു കൂടി മാത്രം കൊണ്ടുവരാം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top