Breaking News
ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി | ഹണിട്രാപ്പ്: നാവിക സേനയുടെ രഹസ്യങ്ങള്‍ പാകിസ്ഥാനു വേണ്ടി ചോര്‍ത്തിയ 13 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ | ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്ക് ഇനി മുതൽ വാഹനങ്ങൾ വാങ്ങാൻ സാധിക്കില്ല; പുതിയ നിയമവുമായി സൗദി അറേബ്യ |
2019-09-11 07:55:12am IST

വാഷിംഗ്‍ടൺ: യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ പുറത്താക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോൾട്ടന്‍റെ ”പല നിർദേശങ്ങളോടും ശക്തമായി വിയോജിക്കുന്നതിനാലാണ്” പുറത്താക്കിയതെന്ന് ട്രംപ് ട്വിറ്ററിൽ വെളിപ്പെടുത്തി.

”കഴിഞ്ഞ ദിവസം രാത്രി ജോൺ ബോൾട്ടനോട് അദ്ദേഹത്തിന്‍റെ സേവനം വൈറ്റ് ഹൗസിൽ ഇനി ആവശ്യമില്ലെന്ന് വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ പല നിർദേശങ്ങളോടും ഞാൻ ശക്തമായി വിയോജിച്ചിരുന്നു.

ഭരണതലത്തിലുള്ള മറ്റ് പലർക്കും സമാന അഭിപ്രായമായിരുന്നു. അതിനാൽ ജോണിനോട് രാജി നൽകാൻ ഞാൻ ആവശ്യപ്പെടുകയായിരുന്നു. അത് ഇന്ന് രാവിലെ എനിക്ക് കിട്ടി”, എന്ന് ട്രംപിന്‍റെ ട്വീറ്റ്.

”ജോണിന്‍റെ ഇതുവരെയുള്ള സേവനങ്ങൾക്ക് നന്ദി. അടുത്തയാഴ്ച പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കും” എന്നും ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം മെയ് 23നാണ് ജോൺ ബോൾട്ടനെ യുഎസ് സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നത്. എച്ച്.ആർ. മക്മാസ്റ്ററെ മാറ്റിയാണ് ജോൺ ബോൾട്ടനെ നിയമിച്ചത്. മക്മാസ്റ്ററെ പുറത്താക്കാനുള്ള കാരണം ട്രംപ് വ്യക്തമാക്കിയിരുന്നില്ല.

Top