News Desk

2021-05-05 09:15:42 pm IST

വാഷിംഗ്ടണ്‍: ഫേസ്ബുക്കും ട്വിറ്ററും വിലക്ക് ഏര്‍പ്പെടുത്തിയാതോടെ സമൂഹ മാധ്യമങ്ങളില്‍ നിന്നും അകന്ന അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ പ്ലാറ്റ്‌ഫോം തുടങ്ങി. സ്വന്തമായി ഒരു വേഡ്പ്രസ് ബ്ലോഗ് തുടങ്ങിയാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ട്രംപ് ആരാധകര്‍ക്ക് ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി ഉപയോഗിച്ച് ഈ ബ്ലോഗുകള്‍ വായിക്കാന്‍ കഴിയും. 'ഫ്രം ദി ഡെസ്‌ക് ഓഫ് ഡൊണാള്‍ഡ് ജെ. ട്രംപ്' എന്ന പേരിലുള്ള പേജിലാണ് ട്രംപിന്റേതായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. മാര്‍ച്ച് മുതല്‍ ട്രംപ് നടത്തിയ പല പ്രസ്താവനകളും ഈ പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലെ ബ്ലോഗില്‍ ട്വിറ്ററിലേക്ക് ഫേസ്ബുക്കിലേക്കും ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുകളുണ്ടെങ്കിലും പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യാനുള്ള ഓപ്ഷനില്ല. 'സേവ് അമേരിക്ക ആന്റ് മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' കമ്മിറ്റിയാണ് ഈ ബ്ലോഗിന്റെ ഫണ്ടിംഗ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് ബ്ലോഗില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

ട്രംപ് സമൂഹ മാധ്യമങ്ങളില്‍ ഉടന്‍ സജീവമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ട്രംപ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുമെന്നാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ജെയ്‌സണ്‍ മില്ലര്‍ പറഞ്ഞത്. തന്റെ സ്വന്തം പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുക എന്നും ജെയ്‌സണ്‍ മില്ലര്‍ പറഞ്ഞിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top