Breaking News
കൊറോണ വൈറസ്; ലോകാരോഗ്യസംഘടന അടിയന്തിരയോഗം ചേര്‍ന്നു | കൊറോണ വൈറസ് ബാധ: ഹമദ് വിമാനത്താവളത്തിൽ പരിശോധന | അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു.​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നാട്ടുകാർ കൊല്ലപ്പെട്ടു | സൈന്യം ഇറാഖിൽ തുടരുമെന്ന സൂചനയുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് | സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ | അന്റാർട്ടിക്കയിലെ വിൻസൺ കൊടുമുടി കീഴടക്കി ഖത്തറിന്റെ ഫഹദ് ബദർ | മോദി വീണ്ടും അധികാരത്തിലേറാന്‍ കാരണം ജിംഗോയിസം: ഇമ്രാന്‍ ഖാന്‍ | പൗരത്വഭേദഗതി നിയമം: ആസാദി മുദ്രാവാക്യം വിളിച്ചാല്‍ കടുത്ത ശിക്ഷയെന്ന് യോഗി ആദിത്യനാഥ് | ഗഗന്‍യാന്‍ മിഷന്‍: പരീക്ഷണത്തിന് മുന്നോടിയായി റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ | 'ഞാൻ ആര്‍.എസ്.എസുകാരനായിരുന്നു, തിരിച്ചറിവ് വന്നതോടെ മാറി'; കണ്ണൻ ഗോപിനാഥന്‍ |

വാഷിങ്ടണ്‍: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ തോന്നിയപോലെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. അത് ഇനിയും അംഗീകരിക്കാനാകില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

വ്യാപാര സംബന്ധമായ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ച അമേരിക്കന്‍ പ്രതിനിധികള്‍ ഇന്ത്യയില്‍ എത്തുന്നതിന് മുന്നോടിയായാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തെത്തിയിട്ടുള്ളത്.

നേരത്തെ ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യാപാരവിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനു മുന്നോടിയായും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നടപടി ഇന്ത്യ പിന്‍വലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാപദവി അമേരിക്ക പിന്‍വലിച്ചതിന് പിന്നാലെയാണ് 28 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇന്ത്യ വര്‍ധിപ്പിച്ചത്.

Top