Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-08-26 02:33:59am IST

വാഷിംങ്ടണ്‍ : ചൈനയ്‌ക്കെതിരെ പ്രത്യേക പ്രസിഡന്‍ഷ്യല്‍ അധികാരം പ്രയോഗിക്കുമെന്ന നിലപാടില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്നോട്ട്.

ചൈനയുമായി ചര്‍ച്ചകള്‍ തുടരുകയാണ്, ധാരണയിലെത്താന്‍ ചൈനയാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും ജി-7 ഉച്ചകോടിക്കിടെ ട്രംപ് പറഞ്ഞു.

നേരത്തെ ചൈനയെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുന്ന തരത്തില്‍ വ്യാപാരയുദ്ധം വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ വ്യാപാരയുദ്ധം മുറുകുന്നത് ആഗോളസാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടുമെന്ന് ജി7 അംഗങ്ങള്‍ ആശങ്കപ്രകടിപ്പിച്ചു.

ഉച്ചകോടിയുടെ രണ്ടാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും ട്രംപ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Top