News Desk

2021-04-16 12:04:25 pm IST
ന്യൂഡല്‍ഹി: ഇരട്ട ജനിതക വ്യതിയാനം വന്ന കൊവിഡ്- 19 വലിയ വെല്ലുവിളിയെന്ന് കേന്ദ്ര കൊവിഡ് ദൗത്യസംഘം. കൊവിഡിന്റെ ഇരട്ട ജനിതക വ്യതിയാനം രോഗവ്യാപനം തീവ്രമാക്കുന്നുവെന്ന് കൊവിഡ് ദൗത്യസംഘാംഗം ഡോ.സുനീല ഗാര്‍ഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ജനിതക വ്യതിയാനം വന്ന വൈറസുകള്‍ക്ക് നിലവിലെ വാക്‌സിനുകളെ ചെറുക്കാനുള്ള ശേഷിയുണ്ടെന്നും ഡോ. സുനീല ഗാര്‍ഗ് പറഞ്ഞു. അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെയും രണ്ട് ലക്ഷത്തിന് മുകളിലാണ് പുതിയ രോഗികള്‍. 2,17,353 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

ഈ സമയത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 1185 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 15, 69,743 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH






Top