News Desk

2021-04-02 12:30:46 pm IST
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് സച്ചിന് കൊവിഡ് ബാധിച്ചിരുന്നു. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. 

മാര്‍ച്ച് 27നാണ് സച്ചിന് കൊവിഡ് പോസിറ്റീവായത്. കൊവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ സച്ചിന്‍ തന്നെയാണ് പുറത്തു വിട്ടത്. അതേസമയം, തന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിന്‍ അറിയിച്ചു.

അടുത്തിടെ സമാപിച്ച വേള്‍ഡ് സേഫ്റ്റി ടി20 സീരീസില്‍ സച്ചിന്‍ കളിച്ചിരുന്നു. ടൂര്‍ണമെന്റില്‍ സച്ചിന്‍ നയിച്ച ഇന്ത്യന്‍ ലെജന്‍ഡ്‌സാണ് കിരീടം നേടിയത്.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top