ദോഹ: ഖത്തറില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമം ഷൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. ഈ നിയമ പ്രകാരം രാജ്യത്തെ പ്രവാസികള്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനം ലഭിക്കണമെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാതെ സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല. നിലവില്‍ ഖത്തറിലുള്ളവരുടെ ഐ.ഡി കാര്‍ഡ് പുതുക്കണമെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ട് എന്നതിന് തെളിവ് ഹാജരാക്കാത്തവര്‍ക്ക് തൊഴില്‍ നല്‍കരുതെന്നും നിയമയത്തില്‍ പറയുന്നു.
47 ആര്‍ട്ടിക്കിളുകളും ആറ് അധ്യായങ്ങളും ഉള്ള നിയമത്തില്‍ രോഗികളുടെ അവകാശങ്ങളെകുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും പറഞ്ഞിട്ടുണ്ട്. നിയമപ്രകാരം രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക