Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ദോഹ:ഖത്തറിൽ എത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള പദ്ധതി നടപടികൾ  പുരോഗമിക്കുന്നു. പദ്ധതിയുടെ നടപടികൾ വേഗത്തിൽ പൂർത്തിയാകുമെന്നും  പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരി പറഞ്ഞു.ഇന്നലെ ചേർന്ന ശൂറാ കൗൺസിലിൽ യോഗത്തിലാണ് ആരോഗ്യമേഖലയിലെ പുതിയ പദ്ധതികൾ വിശദീകരിച്ചത്.

സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള പദ്ധതി ജോലികൾ ആഭ്യന്തര മന്ത്രാലയം, ഭരണനിർവഹണ വികസന,തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തിലാണ് പുരോഗമിക്കുന്നത്. പുതിയ പദ്ധതിയുടെ കരട് നിയമം  ഉടൻ ശൂറാ കൗൺസിലിന് സമർപ്പിക്കും. 

പൊതുജനാരോഗ്യ മന്ത്രാലയം കൂടാതെ ധനമന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, സ്‌റ്റേറ്റ് ഓഡിറ്റ് ബ്യൂറോ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ആരോഗ്യ ഇൻഷുറൻസിനുള്ള ടെൻഡറുകൾ പരിശോധിക്കുന്നത്. 

Top