News Desk

2021-06-04 07:29:24 pm IST

ദോഹ: ജോലി സ്ഥലത്ത് ജോലിക്കാരന്‍ മതിയായ കാരണങ്ങളാല്‍ ശിക്ഷാ നടപടിക്ക് വിധേയനാകുന്നതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച കരട് നിയമത്തിന് ഖത്തര്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദീവാനില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 

ഏതെങ്കിലും തരത്തിലുള്ള വ്യക്തിവിരങ്ങള്‍ ഓഫിസില്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും അത് ജോലിക്കും കമ്പനിയുടെ ചട്ടങ്ങള്‍ക്കും ദോഷകരമാവുകയും പൊതുതാല്‍പര്യങ്ങളെ ബാധിക്കുകയും ചെയ്യും.

ഇത് ജോലിക്കാരനെ പിരിച്ചുവിടല്‍, സ്ഥലം മാറ്റം, സസ്‌പെന്‍ഷന്‍ പോലുള്ള ശിക്ഷാ നടപടികള്‍ക്ക് ഇടായാക്കിയേക്കാം. ഇതേത്തുടര്‍ന്ന് ജോലിസ്ഥലത്ത് താല്‍പ്പര്യങ്ങളുടെ സംഘര്‍ഷങ്ങളും ഉണ്ടാവും. ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. തുടര്‍ ചര്‍ച്ചകള്‍ക്കും സൂക്ഷ്മ പരിശോധനക്കുമായി കരട് നിയമം ശൂറാ കൗണ്‍സിലിന് കൈമാറി. 

രാജ്യത്ത് ദോഹ സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനുള്ള അമീരി തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. സമൂഹത്തിലും സര്‍ക്കാര്‍ ഏജന്‍സികളിലും വിവിധ സ്ഥാപനങ്ങളിലും പ്രധാനപ്പെട്ട മേഖലകളിലും ആവശ്യമായ സാങ്കേതിക വിദഗ്ധരെയും പ്രഫഷനലുകളെയും വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്ഥാപിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Qatar Doha
Top