News Desk

2021-02-21 03:12:11 pm IST
ദോഹ: ഖത്തറില്‍ ഷോപ്പിങ് മാളുകളില്‍ പ്രത്യക്ഷപ്പെട്ട വസ്ത്ര ധാരണത്തെക്കുറിച്ചുള്ള പുതിയ നിയന്ത്രണങ്ങള്‍ അനുശാസിക്കുന്ന സൈന്‍ ബോര്‍ഡുകളുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. സമൂഹ മാധ്യമങ്ങളിലാണ് സൈന്‍ ബോര്‍ഡുകള്‍ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ വാഗ്വാദം നടക്കുന്നത്. 

ഖത്തറിന്റെ പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കും ചേര്‍ന്ന രീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ഷോപ്പിങ് മാളുകളിലെ സൈന്‍ ബോര്‍ഡുകളില്‍ അനുശാസിക്കുന്നത്. തോളുകള്‍, കാല്‍മുട്ടുകള്‍ എന്നിവ മറയുന്ന രീതിയില്‍ വസ്ത്രം ധരിക്കണമെന്നാണ് സൈന്‍ ബോര്‍ഡുകളില്‍ ആവശ്യപ്പെടുന്നത്. ഇതിനെയാണ് സമൂഹ മാധ്യമങ്ങളില്‍ അനുകൂലിച്ചുകൊണ്ടും എതിര്‍ത്ത് കൊണ്ടും കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. 

രാജ്യത്തെത്തുന്ന ഏതു വിദേശ സംസ്‌കാരമുള്ള പൗരന്മാരും ഖത്തറിന്റെ മൂല്യങ്ങള്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥരാണെന്ന് സൈന്‍ ബോര്‍ഡുകളെ അനുകൂലിക്കുന്നവര്‍ ആവശ്യപെടുന്നു. രാജ്യത്തെ വിവിധ സംസ്‌കാരങ്ങളെ സമന്വയിപ്പിക്കും വിധം നിയമങ്ങളും മൂല്യങ്ങളും കൂടുതല്‍ വിശാലമാക്കപ്പെടണമെന്നാണ് സൈന്‍ ബോര്‍ഡുകളെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top