2019-08-05 02:38:39am IST
ദോഹ: അൽ ദയാൻ മുനിസിപ്പാലിറ്റിക്കുള്ളിലെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത പ്രചാരണം ഇന്നലെ ആരംഭിച്ചു. നഗരസഭ -പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതിര്ത്വത്തിൽ പൊതു ശുചിത്യം   2017 ലെ 18-ാം നിയമം നടപ്പാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.

പ്രചാരണത്തിന്റെ തുടക്കം മുതൽ ഉപേക്ഷിക്കപ്പെട്ട 1,200 വാഹനങ്ങൾ നീക്കം ചെയ്തപ്പോൾ, ഈ വർഷം ആരംഭം മുതൽ രാജ്യത്തെ എല്ലാ മുനിസിപ്പാലിറ്റികളിൽ നിന്നും 5,200 എണ്ണം നീക്കം ചെയ്തിട്ടുണ്ട്. അൽ ദയാൻ പ്രചാരണത്തിന്റെ ആദ്യ ദിവസത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട 200 വാഹനങ്ങൾ കണ്ടുപിടിച്ചതായും 20 എണ്ണം നീക്കം ചെയ്തതായും പ്രചരണം ഇന്നും തുടരുമെന്നും അധികൃതർ അറിയിച്ചു.

Top