News Desk

2021-03-20 01:16:36 pm IST
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വീണ്ടും എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ ആറുമണിക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് തീപ്പിടുത്തമുണ്ടായെങ്കിലും ഉടന്‍ നിയന്ത്രണവിധേയമാക്കി.

സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ മരണമോ ഉണ്ടായിട്ടില്ല. അതേസമയം, ആക്രമണം പെട്രോളിയം വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഊര്‍ജ്ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 

നേരത്തെ റാസ് തനൂറ റിഫൈനറിക്കും സൗദി അരാംകോ താമസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഹൂത്തികള്‍ ഭീകരാക്രമണം നടത്തിയിരുന്നു. ഇത്തരം ആക്രമണങ്ങളെ രാജ്യം ശക്തമായി അപലിക്കുന്നെന്നും തീവ്രവാദ അട്ടിമറി ആക്രമണങ്ങള്‍ക്കെതിരെ നിലകൊള്ളാനും അത് നടപ്പാക്കുന്നവരെ നേരിടാനും ലോകരാജ്യങ്ങളോടും സംഘടനകളോടും വീണ്ടും ആവശ്യപ്പെടുന്നെന്നും ഊര്‍ജ്ജ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top