News Desk

2021-03-20 02:12:04 pm IST
ദുബൈ: രാജ്യത്ത് കൃത്രിമമായി മഴ പെയ്യിക്കാന്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി യു.എ.ഇ. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് വഴി മഴ പെയ്യിക്കാനാണ് ശ്രമം. 

മഴമേഘങ്ങളിലേക്ക് പറന്നുകയറുന്ന ഡ്രോണുകള്‍ നല്‍കുന്ന ഇലക്ട്രിക്കല്‍ ചാര്‍ജ് വഴി മഴ പെയ്യിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പരിശോധിക്കുന്നത്.

പരമ്പരാഗത ക്ലൗഡ് സീഡിങ് രീതിക്ക് പകരം മേഘങ്ങളില്‍ രാസപദാര്‍ത്ഥം ഉപയോഗിക്കുന്നതിന് ഡ്രോണുകളുടെ സഹായം തേടും. ദുബൈ സനദ് അക്കാദമിയിലാണ് ഇതിന്റെ പ്രാഥമിക നടപടികള്‍ നടത്തുന്നത്. 

പ്രൊഫസര്‍ ഗൈല്‍സ് ഹാരിസണിന്റെ നേതൃത്വത്തില്‍ യു.കെയിലെ റീഡിങ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ആഗോളതലത്തില്‍ മഴ വര്‍ധിപ്പിക്കുന്നതിന് ഇത്തരം പരീക്ഷണങ്ങള്‍ നിര്‍ണായകമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ മന്‍ദൂസ് പറഞ്ഞു.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top