News Desk

2021-06-05 04:10:03 pm IST
ചെന്നൈ: ദോഹയില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സില്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ രണ്ട്  വിദേശ വനിതകളില്‍ നിന്ന് 70 കോടിരൂപയുടെ മയക്കുമരുന്നു പിടിച്ചെടുത്ത് കസ്റ്റംസ് അധികൃതര്‍. ജോഹാനാസ്ബര്‍ഗില്‍ നിന്ന് ദോഹ വഴി പുറപ്പെട്ട ഖത്തര്‍ എയര്‍വെയ്‌സ് 528 വിമനത്തില്‍ എത്തിയ ആഫ്രിക്കന്‍ വനിതകളായ യാത്രക്കാരില്‍ നിന്നാണ് 9.87 കിലോഗ്രാം മയക്കുമരുന്ന് ഉല്‍പ്പന്നമായ ഹെറോയിന്‍ പിടിച്ചെടുത്തത്. 

ഹെറോയിന്‍ അവരുടെ സ്ട്രോളര്‍ ബാഗുകളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അവരെ പിടിക്കൂടിയത്. എന്‍.ഡി.പി.എസ് നിയമപ്രകാരം ഇരുവരെയും കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top