ദുബൈ: ഷാംപൂ ബോട്ടിലുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 56-കാരിക്കെതിരെ ദുബൈ കോടതിയില്‍ നടപടി തുടങ്ങി. 746 ഗ്രാം ക്രിസ്റ്റര്‍ മെത്തുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവര്‍ പിടിയിലായത്.
വിമാനത്താവളത്തില്‍ വെച്ച് ലഗേജില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ലഗേജിനുള്ളിലുണ്ടായിരുന്ന മൂന്ന് ഷാംപൂ ബോട്ടിലുകള്‍ക്കുള്ളില്‍ നിന്ന് 22 പാക്കറ്റ് മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു.
പാക്കറ്റുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെടുത്ത വെളുത്ത പൊടി ലബോറട്ടിയില്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. നിരോധിത മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക