News Desk

2021-03-06 11:18:03 am IST
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. സുശാന്തിന് ലഹരി മരുന്ന് എത്തിക്കുന്നതില്‍ കാമുകി റിയ ചക്രവര്‍ത്തിക്ക് പങ്കുള്ളതായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കുറ്റപത്രം. 

റിയ, സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാര്‍, ലഹരി ഇടപാടുകാര്‍ എന്നിവരടക്കം 33 പേര്‍ക്കെതിരെയാണ് 11,700 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

അനുബന്ധ രേഖകള്‍ കൂടിച്ചേരുമ്പോള്‍ കുറ്റപത്രം 40,000 പേജില്‍ അധികമാകും. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അവകാശപ്പെടുന്നു.

സുശാന്തിന്റെ 15 കോടി റിയ തട്ടിയെടുത്തെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്നതിനിടെയാണു ലഹരി വിവരങ്ങള്‍ അടങ്ങിയ വാട്‌സ് ആപ്പ് ചാറ്റ് കണ്ടെത്തിയതും എന്‍.സി.ബി അന്വേഷണം ആരംഭിച്ചതും.

അതേസമയം, മുന്‍നിര ബോളിവുഡ് നടിമാരായ ദീപിക പദുകോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top