News Desk

2021-06-02 03:26:09 pm IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ ലഹരിമരുന്ന് പിടികൂടി. കേസില്‍ അറബ് വംശജനായ ഒരാളെ അറസ്റ്റ് ചെയ്തു. 

വിപണനത്തിനായി എയര്‍ കാര്‍ഗോ വഴി വിദേശത്ത് നിന്നെത്തിച്ച മത്സ്യങ്ങളില്‍ ചിലതിന്റെ വയറ്റില്‍ പ്ലാസ്റ്റികില്‍ പൊതിഞ്ഞ നിലയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിത്. 

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കിഴക്കന്‍ മേഖലയായ ഷര്‍ഖിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് പ്രതി പിടിയിലായത്. 

അറസ്റ്റിലായ അറബ് വംശജനെയും പിടിച്ചെടുത്ത മത്സ്യവും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top