ഭോപ്പാല്‍: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയുടെ വലത് കയ്യും കാലും വെട്ടിമാറ്റി. യുവതിയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവിന്റെ ഈ ക്രൂരത. ഭോപ്പാലിലെ നിഷത്പുത്ര പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
ഹോഷങ്കാബാദ് സ്വദേശിയായ പ്രീതം സിംഗ് സിസോദിയ(32)യാണ് ഭാര്യ സംഗീതയുടെ കയ്യും കാലും വെട്ടിമാറ്റിയത്. പരാസ് കോളനിയിലെ വീട്ടില്‍ മകനൊപ്പമാണ് പ്രീതം താമസിക്കുന്നത്. ഇന്‍ഡോറിലെ ഒരു ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് സംഗീത. അവധി ദിവസങ്ങളിലാണ് ഇവര്‍ വീട്ടിലെത്തുക.
ചൊവ്വാഴ്ച രാത്രി 11.30-ഓടെ മദ്യപിച്ച് വീട്ടിലെത്തിയ പ്രീതം കോടാലി ഉപയോഗിച്ച് ഭാര്യയുടെ വലത് കയ്യും വലത് കാലും വെട്ടിമാറ്റുകയായിരുന്നുവെന്ന് നിഷത്പുത്ര എസ്.എച്ച്.ഒ മഹീന്ദര്‍ സിംഗ് ചൗഹാന് പറഞ്ഞു. സംഗീതയുടെ തലയും വെട്ടുമെന്ന് പ്രീതം ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു.
എന്നാല്‍, കൃത്യസമയത്ത് പൊലീസ് സ്ഥലത്തെത്തി സിസോദിയയെ പിടികൂടുകയായിരുന്നു. സംഗീതയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമാണ്. ഈ നിലയില്‍ സംഗീതയുടെ അറ്റുപോയ കയ്യും കാലും വച്ചുപിടിപ്പിക്കാന്‍ സാധിക്കുമോ എന്നറിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സിസോദിയക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ മകനെ സംഗീതയുടെ ബന്ധുക്കള്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക