News Desk

2021-04-28 09:56:51 pm IST
ദുബൈ: ദുബൈയില്‍ ഒരു ലക്ഷം രൂപയുടെ പേരില്‍ 13 പേര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മൂന്ന് പ്രവാസികള്‍ കൊല്ലപ്പെട്ടു.  ദുബൈ നാഇഫിലാണ് സംഭവം. 

അക്രമാസക്തമായ കലഹത്തിലേര്‍പ്പെട്ട 10 ഏഷ്യന്‍ പൗരന്മാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തു. മരിച്ചവരുടെയും പ്രതികളുടെയും വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

13 പേര്‍ ഏറ്റുമുട്ടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദുബൈ പൊലീസ്  സംഭവ സ്ഥലത്തെത്തിയത്. പൊലീസ് എത്തിയപ്പോഴേക്കും മൂന്ന് പേര്‍ മരിക്കുകയും മൂന്ന് പേര്‍ പരിക്കേറ്റ് കിടക്കുകയുമായിരുന്നു. ഏഴ് പേര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. കത്തിയും മരക്കഷണങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്. 

രക്ഷപ്പെട്ട പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടിയതായി പൊലീസ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ അറിയിച്ചു. ദുബൈ പൊലീസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സംവിധാനം വഴിയാണ് പ്രതികളെ വേഗത്തില്‍ തിരിച്ചറിഞ്ഞത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top