News Desk

2021-03-03 05:45:29 pm IST
ദുബൈ: പിതാവിന്റെ അശ്രദ്ധമൂലം ദുബൈയില്‍ നാലു വയസുള്ള പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചു. കുട്ടി മണിക്കൂറുകളോളം കാറിനകത്ത് അകപ്പെട്ടതിനാലാണ് അപകടം സംഭവിച്ചതെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്. ഇന്നലെ വൈകിട്ട് ഏഴരയ്ക്കായിരുന്നു ദാരുണ സംഭവം. 

ഷോപ്പിങ് കഴിഞ്ഞു സാധനങ്ങളുമായി വീട്ടിലെത്തിയ പിതാവ് തന്റെ നാലു മക്കളെ കൂട്ടി സാധനങ്ങള്‍ എല്ലാം വീട്ടിനകത്തേയ്ക്ക് എത്തിക്കുകയും പിതാവ് ക്ഷീണിതനായതിനാല്‍ നേരെ മുറിയില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു. മണിക്കൂറുകള്‍ക്കു ശേഷമാണു മറ്റുള്ളവര്‍ നാലു വയസുകാരിയെ കാണാനില്ലെന്നു തിരിച്ചറിഞ്ഞത്. 

പിതാവു ചെന്നു നോക്കിയപ്പോള്‍ കുട്ടി കാറിന്റെ മുന്‍സീറ്റില്‍ അവശയായി കിടക്കുന്നതാണു കണ്ടതെന്നു ദുബൈ പൊലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ മക്കി സല്‍മാന്‍ അഹമ്മദ് പറഞ്ഞു.

പൊലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു തെളിവെടുത്തു. കുട്ടികള്‍ വാഹനങ്ങള്‍ക്കുള്ളിലായിരിക്കുമ്പോള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്നു പൊലീസ് നിര്‍ദേശിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top