ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്കൂളുകള്‍ അടയ്ക്കുന്നതിനെ തുടര്‍ന്ന് വരുന്ന രണ്ട് ആഴ്ചത്തേക്ക് വിമാനത്താവളത്തില്‍ കനത്ത തിരക്കായിരിക്കും അനുഭവപ്പെടുക.
ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി 214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും.
ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും വിമാനത്താവളത്തില്‍ തിരക്ക് കൂടാനും സാധ്യതയുണ്ട്.
യാത്ര സുഖകരമാക്കാനും മികച്ച് അനുഭവത്തിനുമായി യാത്രക്കാര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
* യാത്ര പോകുന്ന സ്ഥലത്തെ യാത്രാ മാര്ഗനിര്ദ്ദേശങ്ങളെപ്പറ്റി യാത്രക്കാര്‍ അറിഞ്ഞിരിക്കണം. യാത്രയ്ക്ക് ആവശ്യമായ സാധുതയുള്ള എല്ലാ രേഖകളും കൈവശം ഉറപ്പുവരുത്തണം.
* കുടുംബത്തോടും 12 വയസ്സിന് മുകളിലുള്ള കുട്ടികളോടും ഒപ്പം യാത്ര ചെയ്യാനെത്തുന്നവര്‍ സ്മാര്‍ട്ട് ഗേറ്റ്സ് സംവിധാനത്തിലൂടെ പാസ്പോര്‍ട്ട് കണ്ട്രോള് നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുക.
* ടെര്‍മിനല്‍ ഒന്നില്‍ നിന്നും യാത്ര പുറപ്പെടുന്നവര്‍ ആണെങ്കില്‍ നിശ്ചിത സ്ഥലത്ത് പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും എത്തുക. ലഭ്യമായ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ പ്രയോജനപ്പെടുത്തുക.
* ടെര്‍മിനല്‍ മൂന്നില്‍ നിന്ന് പുറപ്പെടുന്നവര്‍ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ സൗകര്യപ്രദമായ ഏര്‍ലി, സെല്‍ഫ് ചെക് ഇന്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്താം.
* ലഗേജിന്റെ ഭാരം വീട്ടില്‍ തന്നെ നോക്കുക, രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കുക, സെക്യൂരിറ്റി പരിശോധനയ്ക്കായി തയ്യാറാകുക.
* എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിനും ഇവിടെ നിന്ന് പോകുന്നതിനും ദുബൈ മെട്രോ പ്രയോജനപ്പെടുത്താം. ഈദ് അവധിയില്‍ മെട്രോ സമയം നീട്ടിയിട്ടുണ്ട്.
*യാത്രക്കാരുടെ സുഹൃത്തുകളും കുടുംബാംഗങ്ങളും നിശ്ചിത കാര്‍ പാര്‍ക്കിങ് ഏരിയയില്‍ തന്നെ എത്തുക.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക