ദോഹ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫാഷന്‍ കമ്പനി 'നാംഷി' ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഖത്തറില്‍ ശാഖ തുറക്കുന്ന ആദ്യ ഓണ്‍ലൈന്‍ എമിറാത്തി ഇ കൊമേഴ്സ് കമ്പനിയാണ് നാംഷി ഖത്തര്‍.
നിലവില്‍ വെബ്സൈറ്റ് മുഖാന്തരവും മൊബൈല്‍ ആപ്പ് മുഖാന്തരവും ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് ഓഡര്‍ നല്‍കാവുന്നതാണ്. ഖത്തറിലൊഴികെയുള്ള മറ്റെല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും നാംഷി ഖത്തറിന് ശാഖകളും പ്രവര്‍ത്തനങ്ങളുമുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം അന്‍പത് ശതമാനത്തോളം നികുതി വരുമാനം വര്‍ധിച്ചതായി കമ്പനി കഴിഞ്ഞ ദിവസം വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു. അന്താരഷ്ട്ര ഫാഷന്‍ ബ്രാന്‍ഡുകളായ എണ്ണൂറോളം ബ്രാന്‍ഡുകള്‍ നിലവില്‍ നാംഷി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക