Breaking News
ഡമാസ്‌കസിലും ഗാസയിലും ഇസ്രായേലിന്റെ വ്യോമാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു | ട്രംപ് അത്താഴം കഴിക്കുക സ്വർണം - വെള്ളി തളികയിൽ; ഒരുക്കങ്ങൾ പൂർത്തിയായി | ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി |
2019-07-11 07:43:32pm IST

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ദുബായ് കോടതി. 2 ലക്ഷം ദിര്‍ഹം നല്‍കാനാണ് കോടതിയുടെ ഉത്തരവ്. അപകടത്തില്‍ മരിച്ച 17 പേരുടെ ആശ്രിതര്‍ക്കും 2 ലക്ഷം ദിര്‍ഹം വീതം നല്‍കണം. അശ്രദ്ധമായി വാഹനമോടിച്ച് 17 പേരുടെ മരണത്തിനിടയാക്കിയതിന് ഒമാനി ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവു ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ ഇയാളെ നാടുകടത്തും.

അപകടത്തില്‍ 11 ഇന്ത്യാക്കാരടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 7 പേര്‍ മലയാളികളായിരുന്നു. ഈദ് അവധി ആഘോഷിച്ച് ഒമാനില്‍ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. ദിശാസൂചിക ശ്രദ്ധിയ്ക്കാതെ ബസ്സോടിച്ചതാണ് അപകടത്തിനിടയാക്കിയത്. ജൂണ്‍ ആറിനായിരുന്നു അപകടം നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

Top