ദുബൈ: ദുബൈയില്‍ എട്ടു മലയാളികള്‍ അടക്കം 17 യാത്രക്കാരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തില്‍ ശിക്ഷിക്കപ്പെട്ട ഒമാന്‍ സ്വദേശിയായ ഡ്രൈവറുടെ ശിക്ഷാ കാലാവധി അപ്പീല്‍ കോടതി കുറച്ചു.
ഏഴു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട 55 കാരനായ ബസ് ഡ്രൈവറുടെ ശിക്ഷ ഒരു വര്‍ഷമാക്കിയാണ് അപ്പീല്‍ കോടതി കുറച്ചത്. ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനുള്ള ഉത്തരവും പിന്‍വലിച്ചു.
അതേസമയം, 50 ലക്ഷം ദിര്‍ഹം പിഴയും 34 ദശലക്ഷം ദിര്‍ഹം ദയാധനമായും നല്‍കണമെന്ന ട്രാഫിക് കോടതി വിധിയില്‍ മാറ്റമില്ല. നഷ്ടപരിഹാര തുക മരിച്ചവരുടെ ആശ്രിതര്‍ക്കാണ് നല്‍കേണ്ടത്.
2019 ജൂലൈയിലായിരുന്നു ഇയാള്‍ക്ക് ദുബൈ ട്രാഫിക് കോടതി ഏഴു വര്‍ഷം തടവും അരലക്ഷം ദിര്‍ഹം പിഴയും വിധിച്ചത്. കൂടാതെ, പ്രതിയുടെ ലൈസന്‍സ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കാനും ഉത്തരവിട്ടിരുന്നു.
അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു. ജി.സി.സി മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡില്‍ സ്ഥാപിച്ച സ്റ്റീല്‍ തൂണാണ് അപകടം വരുത്തിവച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
ദുബൈ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്സിറ്റില്‍ ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. എട്ട് മലയാളികളടക്കം 12 ഇന്ത്യക്കാരും രണ്ട് പാക്കിസ്ഥാനികള്‍, അയര്‍ലന്‍ഡ്, ഒമാന്‍, ഫിലിപ്പീനി സ്വദേശികള്‍ ഓരോന്നു വീതവുമാണ് മരിച്ചത്.
ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പരുക്കേറ്റു. പിതാവും മകനും ഉള്‍പ്പെടെയുള്ള മലയാളികളെ പന്നീട് തിരിച്ചറിഞ്ഞു. ഒമാനില്‍ നിന്ന് ദുബൈയിലേയ്ക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മര്‍(65), മകന് നബീല്‍(25), തിരുവനന്തപുരം സ്വദേശി ദീപകുമാര്‍(40), തൃശൂര്‍ സ്വദേശികളായ ജമാലുദ്ദീന്‍, വാസുദേവന്‍ വിഷ്ണുദാസ്, കിരണ്‍ ജോണി(വള്ളിത്തോട്ടത്തില്‍ പൈലി), കോട്ടയം സ്വദേശി കെ.വിമല്‍കുമാര്‍, രാജന് പുതിയപുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
മറ്റ് ഇന്ത്യക്കാരില്‍ രണ്ടു പേര് മുംബൈ സ്വദേശികളും ഒരാള്‍ രാജസ്ഥാന് സ്വദേശിയുമാണ്. പെരുന്നാള്‍ അവധിയാഘോഷിക്കാന്‍ ഒമാനില്‍ പോയി മടങ്ങുന്നവരടക്കം ആകെ 31 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക