News Desk

2020-02-12 06:30:07 pm IST
ദുബൈ: രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തെ  ദുബൈ പൊാലീസ് പിടികൂടി. പ്രതികളില്‍ നിന്നും 35.8 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന  5,656 കിലോഗ്രാം ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തു.

പുലെ 2 എന്ന് വിളിക്കപ്പെടുന്ന മയക്കു മരുന്നു വിരുദ്ധ സംഘത്തിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. ജെബല്‍ അലി തുറമുഖത്ത് ഇലക്ട്രിക് കേബിളുകള്‍ നിറച്ച കണ്ടയ്‌നറുകളില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

അറബ് വംശജരായ സംഘത്തിന്റെ തലവന്‍ ഉള്‍പ്പെടെ നാല് കള്ളക്കടത്തുകാരെയും അറസ്റ്റ് ചെയ്തതായി ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരി പറഞ്ഞു.

മയക്കുമരുന്ന് കള്ളക്കടത്തില്‍ വളരെ പരിചയസമ്പന്നരായ ഒരു അന്താരാഷ്ട്ര സംഘത്തിന്റെ ഭാഗമാണ് പ്രതികളെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.       

യുറേഷ്യന്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്തുകാരില്‍ ഒരാളായിട്ടാണ് സംഘത്തിന്റെ തലവനെ പരിഗണിക്കുന്നതെന്നും  അല്‍ മാരി പറഞ്ഞു. മറ്റൊരു അറബ് രാജ്യത്തേക്കു കൂടി മയക്കുമരുന്ന് കയറ്റുമതി ചെയ്യാന്‍ അവര്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.          

അതേസമയം, ഓപ്പറേഷന് പിന്നില്‍ പ്രവര്‍ത്തിച്ച മയക്കുമരുന്ന് വിരുദ്ധ സംഘത്തിന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിനന്ദനമറിയിച്ചു.

Top