News Desk

2021-03-21 10:01:27 pm IST
ഫോട്ടോ കടപ്പാട് മനോരമ ഓണ്‍ലൈന്‍

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നേടി മലയാളി യുവാവ്. 

അല്‍ഖൂസ് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് കമ്പനിയിലെ മലയാളികളടക്കമുള്ള 25 ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. പ്രവാസി മലയാളിയായ രാഹുല്‍ കോവിത്തല താഴേവീട്ടി(34)ലിന്റെ പേരിലാണ് ഇവര്‍ ടിക്കറ്റെടുത്തത്.

കഴിഞ്ഞ 12 വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുന്ന രാഹുല്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഫിനാന്‍സ് ഓഫീസറാണ്. ഈ സംഘം കഴിഞ്ഞ നാല് വര്‍ഷമായി ടിക്കറ്റെടുത്ത് വരികയായിരുന്നു. ഇവരില്‍ കൂടുതല്‍ പേരും ബസ് ഡ്രൈവര്‍മാരാണ്.

ദുബൈ ഡ്യൂട്ടി ഫ്രീ അധികൃതര്‍ സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. രാഹുല്‍ വാങ്ങിയ 4960 ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിനെയും സുഹൃത്തുക്കളെയും വിജയികളാക്കിയത്. 

ഫെബ്രുവരി 25ന് ഓണ്‍ലൈനായാണ് രാഹുല്‍ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ കുറച്ചു പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുമെന്ന് രാഹുല്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top