News Desk

2021-09-21 11:06:39 pm IST
ദുബൈ: കാമുകിക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ പ്രവാസിയ്ക്ക് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. പ്രതിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും. 

അതേസമയം, മയക്കുമരുന്ന് ഉപയോഗത്തിന് കാമുകിക്കെതിരായ നിയമ നടപടികള്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാം ഐലന്റ് ഏരിയയില്‍ തന്റെ കാമുകിക്ക് ഒപ്പം ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു യുവാവ് താമസിച്ചിരുന്നത്. ഇവിടെ ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും അവ കൈവശം വെയ്ക്കുന്നുണ്ടെന്നും ദുബൈ പൊലീസിന് വിവരം ലഭിച്ചിരുന്നു. 

ഇതേ തുടര്‍ന്ന് ദുബൈ പൊലീസിന്റെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ വിവരങ്ങള്‍ സത്യമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആദ്യം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ സമയത്തും യുവതി മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതായും കേസ് രേഖകളില്‍ വ്യക്തമാക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top