News Desk

2022-09-24 06:01:46 pm IST
ദുബൈ: ദുബൈയില്‍ കൂടെ താമസിക്കുന്നവരുടെ വിശദാംശങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ഉടമസ്ഥതയിലുള്ളതും കരാറിനെടുത്തതുമായ താമസ സ്ഥലങ്ങളിലുള്ളവരുടെ (ഫ്‌ലാറ്റ്, വില്ല) വിവരങ്ങളാണ് നല്‍കേണ്ടത്. ഇതുസംബന്ധിച്ച് ദുബൈ ലാന്‍ഡ് ഡിപാര്‍ട്ട്മെന്റ് എല്ലാ കെട്ടിട ഉടമകള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും പ്രോപര്‍ട്ടി മാനേജ്മെന്റ് കമ്പനികള്‍ക്കും വാടകക്കാര്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിന് ദുബൈ REST ആപ്പ് വഴി റജിസ്ട്രേഷന്‍ നടത്താം. രണ്ടാഴ്ചയ്ക്കുള്ളില്‍ വിവരം അറിയിക്കണമെന്നും ദുബായ് ലാന്‍ഡ് ഡിപാര്‍ട്ട്മെന്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എല്ലാ ഉടമകളും ഡെവലപ്പര്‍മാരും പ്രോപര്‍ട്ടി മാനേജുമെന്റ് കമ്പനികളും വാടകക്കാരും വ്യക്തിഗത വിശദാംശങ്ങളും എമിറേറ്റ്‌സ് ഐഡിയും ചേര്‍ക്കുന്നത് ഉള്‍പ്പെടെ എട്ട് ഘട്ടങ്ങളിലുള്ള നടപടിക്രമങ്ങള്‍ പാലിക്കണം.

ആപ്പില്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, വാടക കരാറില്‍ കൂടെ താമസിക്കുന്നവരുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ആകും. ദുബൈ REST ആപ്പ് തുറന്ന് ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത ശേഷം എട്ടു ഘട്ടങ്ങളിലായി നടപടികള്‍ ഓരോന്നായി പൂര്‍ത്തിയാക്കാവുന്നതാണ്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top