News Desk

2021-04-04 11:31:41 pm IST
ദുബൈ: യു.എ.ഇയില്‍ അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി അധികൃതര്‍. ബാല്‍ക്കണിയില്‍ നിന്ന് ശരീര പ്രദര്‍ശനം നടത്തിയ സ്ത്രീകളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ദുബൈ മറീന അപ്പാര്‍ട്ട്‌മെന്റിലെ താമസ സ്ഥലങ്ങളിലൊന്നില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു കൂട്ടം സ്ത്രീകള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ വന്നുനിന്ന് മറ്റുള്ളവര്‍ക്കു മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 

ഇത്തരം അസ്വീകാര്യമായ പെരുമാറ്റങ്ങള്‍ക്കെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അശ്ലീലം പ്രചരിപ്പിക്കുന്നതും അത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതും എമിറാത്തി സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

യു.എ.ഇ സൈബര്‍ ക്രൈം നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരം അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും സമൂഹമാധ്യമങ്ങളിലൂടെയോ മറ്റ് ഏതെങ്കിലും മാര്‍ഗത്തിലൂടെയോ പ്രചരിപ്പിക്കുന്നതും 250,000 ദിര്‍ഹം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റമാണ്. 

അതുപോലെ ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 361 അനുസരിച്ച് പരസ്യമായി മോശമായ സംസാരത്തില്‍ ഏര്‍പ്പെടുകയോ മറ്റുള്ളവരെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും 5,000 ദിര്‍ഹം പിഴയും കൂടാതെ / അല്ലെങ്കില്‍ ആറുമാസത്തെ തടവും ശിക്ഷയായി ലഭിക്കും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top