News Desk

2021-05-11 04:51:24 pm IST
ദുബൈ: പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരത്തിനുള്ള കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ദുബൈ ഇസ്ലാമിക് അഫേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്റ്റിവ്റ്റീസ്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.  

നമസ്‌കാര പ്രാര്‍ത്ഥനയുടെ ആകെ സമയദൈര്‍ഘ്യം 15 മിനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നമസ്‌കാര പ്രാര്‍ത്ഥനയ്ക്ക് 15 മിനിട്ട് മുമ്പേ പള്ളികള്‍ തുറക്കാന്‍ പാടുള്ളു. പ്രാര്‍ത്ഥന കഴിഞ്ഞ ഉടനെ പള്ളികള്‍ അടയ്ക്കുകയും വേണം. 

പുലര്‍ച്ചെ 5.52 ന് പ്രാര്‍ത്ഥന ആരംഭിക്കും. അതേസമയം, സ്ത്രീകള്‍ക്കുള്ള നമസ്‌കാര സ്ഥലങ്ങള്‍ അടച്ചിടും. പ്രാര്‍ത്ഥനയ്ക്ക് ശേഷം ആലിംഗനങ്ങളും ഹസ്തദാനവും പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ പ്രാര്‍ത്ഥനയ്ക്ക് മുമ്പോ ശേഷമോ ആരാധനാലയങ്ങളില്‍ ഒത്തുകൂടാനും പാടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
Top