News Desk

2021-05-06 12:56:41 pm IST

ദുബൈ: യു.എ.ഇയില്‍ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയ 54 ഗാര്‍ഹിക തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു. അനധികൃമായി ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളെ പിടികൂടാന്‍ റമദാന്‍ ആദ്യം മുതല്‍ ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തിവരുന്നത്. 

പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. വ്യാജ പേരുകളില്‍ വീടുകളില്‍ മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ഇത്തരക്കാര്‍ ജോലി ചെയ്യുന്നത്. രാജ്യത്തെ താമസ നിയമങ്ങള്‍ കൂടി ലംഘിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള ആളുകളെ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.

അതേസമയം, യഥാര്‍ത്ഥ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയ ശേഷം അനധികൃതമായി ജോലി ചെയ്യുന്ന തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുതെന്ന് ദുബൈ പൊലീസ് ഇന്‍ഫില്‍ട്രേറ്റ്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സലീം മുന്നറിയിപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Dubai UAE
Top