News Desk

2021-04-21 06:55:35 pm IST
ദുബൈ: വാട്സ്ആപ്പ് വഴി സഹായ അഭ്യര്‍ത്ഥന നടത്തിയ അറബ് സ്വദേശിയെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. വാട്്‌സ്ആപ്പിലൂടെ യാചിച്ച് പണം പിരിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രത്യേക ചിത്രങ്ങളും വിഡിയോയും ഉണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ആളുകളുടെ സഹതാപം പിടിച്ചുപറ്റി പണമുണ്ടാക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. 

സഹായം അഭ്യര്‍ത്ഥിച്ച് ഇത്തരത്തില്‍ വരുന്ന ഫോണ്‍ കോളുകളോടും മെസേജുകളോടും പ്രതികരിക്കരുതെന്ന് ഉഅധികൃതര്‍ അറിയിച്ചു. റമദാന്‍ മാസത്തോടനുബന്ധിച്ച് സൈബര്‍ സംഭാവന പിരിവും സഹായം തേടലും വര്‍ധിച്ചിച്ചുണ്ട്. സമൂഹത്തിലൂടെ ഇത്തരത്തില്‍ ഭിക്ഷ യാചിക്കുന്നവരെ കരുതിയിരിക്കണമെന്നും അധികൃതര്‍ പറഞ്ഞു. റമദാനില്‍ സൈബര്‍ സംഭാവന പിരിവും സഹയാം തേടലും വര്‍ധിച്ചിച്ചുണ്ട്.

പാവപ്പെട്ടവര്‍ക്ക് ഇഫ്താര്‍ ഒരുക്കാന്‍ വേണ്ടി സാമ്പത്തിക സഹായം ആവശ്യമുണ്ട് എന്ന് പറഞ്ഞാണ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തുന്നത്. യു.എ.ഇ ഫെഡറല്‍ യാചകവിരുദ്ധ നിയമം അനുസരിച്ച് ഭിക്ഷാടനം കുറ്റകരമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ പരസ്യം കണ്ടാല്‍ ആരും സഹായം നല്‍കരുതെന്നും ഉടന്‍ അധികൃതരെ അറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Top