News Desk

2021-04-04 11:16:24 am IST

ദുബൈ: വിവസ്ത്രരായി അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിരന്നു നിന്ന് ശരീര പ്രദര്‍ശനം നടത്തിയ സ്ത്രീകളെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. ദുബൈ മറീന അപ്പാര്‍ട്ട്മെന്റിലെ താമസ സ്ഥലങ്ങളിലൊന്നില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 

ഒരു കൂട്ടം സ്ത്രീകള്‍ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ വന്നുനിന്ന് മറ്റുള്ളവര്‍ക്കു മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

യു.എ.ഇയുടെ സംസ്‌ക്കാരത്തിനും മൂല്യങ്ങള്‍ക്കും എതിരായ നടപടിയാണ് സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായതെന്നും അതേതുടര്‍ന്നാണ് ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും ദുബൈ പൊലീസ് അറിയിച്ചു. കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഇത്തരം പ്രവര്‍ത്തികള്‍ക്ക് ആറു മാസം വരെ തടവും 5000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. സ്ത്രീകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തവര്‍ക്കും അത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്തുവര്‍ക്കുമെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. 

അശ്ലീല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്നത് തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം റാസല്‍ഖൈമയില്‍ കേസന്വേഷണത്തിന്റെ ഭാഗമായെത്തിയ സി.ഐ.ഡി ഉദ്യോഗസ്ഥരുടെ മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവതിക്കെതിരെ കോടതി ശിക്ഷ വിധിച്ചിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top