News Desk

2021-03-22 09:09:13 pm IST
ദുബൈ: ശബ്ദമലിനീകരണമുണ്ടാക്കിയ 1097 വാഹനങ്ങള്‍ ദുബൈ പൊലീസ് കണ്ടുകെട്ടി. എന്‍ജിന്‍ വേഗം കൂട്ടാന്‍ പവര്‍ ബൂസ്റ്റര്‍ അടക്കം ഘടിപ്പിക്കുകയും ആഡംബര പ്രതീതിക്ക് വേണ്ടി മാറ്റം വരുത്തുകയും ചെയ്ത വാഹനങ്ങളാണ് ഇവയില്‍ കൂടുതലും. 

ശബ്ദ മലിനീകരണമുണ്ടാക്കുന്നതായി ട്രാഫിക് പൊലീസ് ജനറല്‍ വിഭാഗം ഡയറക്ടര്‍ ബ്രി.സെയിഫ് മുഹൈര്‍ അല്‍ മന്‍സൂരി പറഞ്ഞു. ഫെബ്രുവരി 11ന് ആരംഭിച്ച ട്രാഫിക് ക്യാംപെയിനിടെയാണ് ഇത്രയും കണ്ടുകെട്ടിയത്.

നിയമം ലംഘിച്ച് ആധുനികവല്‍കരിച്ച വാഹനങ്ങള്‍ക്ക് പെട്ടെന്ന് തകരാറ് സംഭവിക്കുകയും റോഡുകള്‍ക്ക് അനുയോജ്യമല്ലാതാവുകയും മറ്റു വാഹനങ്ങളെ ശല്യപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി.

അനധികൃതമായി വാഹനങ്ങള്‍ ആധുനികവല്‍കരിച്ച് ശബ്ദ മലിനമുണ്ടാക്കിയാല്‍ 1,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. കൂടാതെ 30 ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനത്തിന്റെ തീവ്രത നോക്കി പിഴശിക്ഷയ്ക്ക് മാറ്റം വരാമെന്നും കൂട്ടിച്ചേര്‍ത്തു. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top