News Desk

2021-03-30 10:32:42 pm IST

ദുബൈ: കാണാതായ കുട്ടിയെ 40 മിനിറ്റിനുള്ളില്‍ ദുബൈ പൊലീസ് കണ്ടെത്തി നല്‍കി. ഉമ്മു സുഖീം ഒന്നിലായിരുന്നു സംഭവം. കുടുംബം രാത്രി ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴാണ് കുട്ടിയെ കാണാതാവുന്നത്. 

തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. ഉടനെ തന്നെ പൊലീസ് തിരച്ചില്‍ ആരംഭിച്ചതായി ദുബൈ ടൂറിസ്റ്റ് പൊലീസ് ഡയറക്ടര്‍ കേണല്‍ ഡോ. മുബാറക് ബിന്‍ നവാസ് അല്‍ കെത്ബി പറഞ്ഞു. 

കാണാതായ സ്ഥലത്തു നിന്നു മൂന്നു കിലോ മീറ്റര്‍ അകലെ, ഉമ്മു സുഖീം രണ്ടില്‍ നിന്നാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടികളെ ജാഗ്രതയോടെ പരിപാലിക്കണമെന്ന് അദ്ദേഹം രക്ഷിതാക്കളോട് നിര്‍ദേശിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top