News Desk

2021-03-13 09:51:00 pm IST
അബുദാബി: ദുബൈയില്‍ ശ്വാസപരിശോധനയിലൂടെ കൊവിഡ് കണ്ടെത്തുന്ന പുതിയ സംവിധാനത്തിന് തുടക്കം ആയി. മണിക്കൂറുകള്‍ക്ക് പകരം വെറും 60 സെക്കന്റുകള്‍ കൊണ്ട് ഫലം ലഭിക്കും. 

നാദ് അല്‍ ഹമാറിലെ ദുബൈ ആരോഗ്യവിഭാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 2,500 പേരിലാണ് ട്രയല്‍ നടത്തുന്നത്. അതേസമയം, യു.എ.ഇയില്‍ 2159 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 1,939 പേര്‍ രോഗമുക്തരാവുകയും ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top