ദുബൈ: യു.എ.ഇയില്‍ അശ്ലീല ഫോട്ടോഷൂട്ട് നടത്തിയ എല്ലാവരെയും നാടുകടത്തുമെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദ്. ഇതിനുള്ള നടപടികള്‍ പബ്ലിക് പ്രോസിക്യൂഷന് പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.
യു.എ.ഇ നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഫോട്ടോഷൂട്ടെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ആളുകളെ അറസ്റ്റ് ചെയ്തതായി ദുബൈ പൊലീസ് ശനിയാഴ്ച അറിയിച്ചു. അംഗീകരിക്കാനാവാത്ത ഇത്തരം പ്രവണതകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് പത്തിലധികം സ്ത്രീകള്‍ മാന്യമല്ലാത്ത തരത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഫോട്ടോഗ്രാഫര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു പ്രവൃത്തി. എമിറാത്തി സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക