News Desk

2021-05-11 01:43:16 pm IST
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്കായി ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധര്‍. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമവും ആശുപത്രി കിടക്കള്‍ ലഭിക്കാതെയും നിരവധി കൊവിഡ് രോഗികള്‍ മരിക്കുന്നതിനിടയിലാണ് ചാണകത്തെയും ഗോമൂത്രത്തെയും പറ്റി നിരവധി പ്രചാരണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന് ചാണകത്തിന്റെ ഉപയോഗം സഹായിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

=ഇങ്ങനെ ചെയ്യുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് ഇതിനായി ഇവര്‍ നല്‍കുന്ന വിശദീകരണം. കൊവിഡില്‍ നിന്ന് മുക്തി നേടാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഈ രീതി ഫലപ്രദമാണെന്ന് പ്രചാരണം വന്നതോടെ നിരവധിപ്പേരാണ് ഇത് ഉപയോഗിക്കുന്നത്. 

ചാണകവും ഗോമൂത്രവും ശരീരത്ത് പുരട്ടിയ യോഗയും പശുക്കളെ പരിചരിക്കുന്നതും ചാണകപായ്ക്ക് ഉണങ്ങുന്നതിന് പിന്നാലെ മോര് ഉപയോഗിച്ച് കഴുകുന്നതടക്കം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് പ്രചാരണം. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ആരോഗ്യ വിദഗ്ധരാണ് ഇത്തരം ചികിത്സാ രീതിക്കെതിരെ പ്രതികരമവുമായി രംഗത്തെത്തിയത്. ഇത്തരം തെറ്റായ രീതികള്‍ നിലവിലെ പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ കാരണമായേക്കുമെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ധര്‍ പങ്കുവച്ചിട്ടുള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

വിശ്വാസം മാത്രമാണ് ഇത്തരം രീതികളുടെ ആധാരമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോക്ടര്‍ ജെ.എ ജയലാല്‍ പറയുന്നത്. ഇത്തരം രീതികളിലൂടെ മൃഗങ്ങളിലുള്ള മറ്റ് രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുമുണ്ടെന്ന് മുന്നറിയിപ്പാണ് ജയലാല്‍ നല്‍കുന്നത്. ആള്‍ക്കൂട്ടമായി വന്ന് ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നത് കൊറോണ വൈറസ് പടരാന്‍ കാരണമായേക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 



Top