Breaking News
കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി | “ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി |
2019-06-20 02:48:27pm IST

ദോഹ: ഖത്തറിൽ ഈയാഴ്ച മുഴുവൻ പൊടിക്കാറ്റ് വീശും. അൽ ബവാരി എന്നാണ് കാറ്റിന്റെ പ്രാദേശിക നാമം. വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റിന്റെ വേഗം കുറയും. എന്നാൽ കാറ്റും പൊടിയും നിറഞ്ഞ സമയങ്ങളിൽ ദൂരക്കാഴ്ച 2 കിലോമീറ്റർ വരെ കുറയുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

രാജ്യത്തുടനീളം അൽ ബവാരി ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തിപ്രാപിക്കുമെന്നു നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. രാത്രിയിൽ ദുർബലമാകുകയും പുലർച്ചെ ശക്തിപ്രാപിക്കുകയുമാണ് ഈ കാറ്റിന്റെ ശൈലി. അതുകൊണ്ട് തന്നെ ജാഗ്രതയുണ്ടായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

ദൂരക്കാഴ്ച കുറയത്തക്ക വിധം കാറ്റ് ശക്തമാകുന്ന സമയങ്ങളിൽ പുറത്ത് പോകുന്നത് ഒഴിവാക്കാൻ നിർദേശമുണ്ട്. പുറത്തിറങ്ങുമ്പോൾ മൂക്ക്, വായ, ചെവി എന്നിവ തുണിയോ മൂടുപടമോ ഉപയോഗിച്ച് മൂടണം.വീടിന്റെ വാതിലുകളും ജനലുകളും അടയ്ക്കണം.

വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം.കാറിന്റെ ജനലുകൾ ഉറപ്പായും അടച്ചിരിക്കണം. കണ്ണ് തിരുമ്മുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കണ്ണട ഉപയോഗിക്കണമെന്നും അലർജിയുള്ളവർ പ്രതിരോധ മരുന്ന് കരുതണമെന്നും അറിയിപ്പുണ്ട്.

Top