News Desk

2021-03-05 03:11:10 pm IST

ദോഹ: ഖത്തറിലെ ചില ഭാഗങ്ങളില്‍ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ദൂരക്കാഴ്ച പരിധി മൂന്ന് കിലോമീറ്റര്‍ ആയി ചുരുങ്ങാന്‍ സാധ്യതയുണ്ട്. 

പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഈ പ്രതിഭാസം വളരെയധികം പ്രകടമാവുക. കാറ്റിന്റെ വേഗത ക്രമേണ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ദോഹയില്‍ ഇന്ന് അനുഭവപ്പെടുന്ന പരമാവധി താപ നില 32 ഡിഗ്രി സെല്‍ഷ്യസ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top