ദുബൈ: ഗള്‍ഫില്‍ പൊടിക്കാറ്റ് ശക്തമാകുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഖത്തറിനും സൗദിക്കും പിന്നാലെ യു.എ.ഇയും ആവശ്യമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യു.എ.ഇയുടെ മിക്ക ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൂടുതല്‍ സ്ഥലങ്ങളിലും യെല്ലോ അലര്‍ട്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ഖോര്‍ഫകാനില്‍ ശക്തമായ പൊടിക്കാറ്റ് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂട പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തെ കാലാവസ്ഥയിലുണ്ടായിട്ടുള്ള അസ്ഥിരത കണക്കിലെടുത്ത് സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സുരക്ഷാ, ഗതാഗത സംബന്ധമായവ ഉള്‍പ്പെടെ ഏത് തരത്തിലുമുള്ള സഹായത്തിനും 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക