തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി. അന്വേഷണത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച്, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നിര്‍ദ്ദേശപ്രകാരം ഇ.ഡി. പ്രവര്‍ത്തിക്കുകയാണെന്ന് കത്തില്‍ ഉന്നയിക്കുന്നു.
രാഷ്ട്രീയ നേട്ടത്തിന് ഇ.ഡിയെ ഉപയോഗിക്കുന്നതിനെതിരേ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടണം. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വിജയയാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ നിര്‍മലാ സീതാരാമന്, സംസ്ഥാന സര്‍ക്കാരിനും കിഫ്ബിക്കും എതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇ.ഡി., കിഫ്ബിക്കെതിരെ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ നല്‍കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.
കിഫ്ബിയിലെ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കാന്‍ ഇ.ഡി. നിരന്തരം ശ്രമിക്കുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കേ കേന്ദ്ര അന്വേഷണ ഏജന്‍സികളെ അനാവശ്യമായി ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് കേന്ദ്രധനമന്ത്രി ശ്രമിക്കുന്നത്. ഇതിന് കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഉപയോഗപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക