Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
മസ്‌കത്ത് : ഒമാനിൽ തൊഴിൽ വിസ ഓൺലൈൻ വഴിയാക്കാനൊരുങ്ങി റോയല്‍ ഒമാന്‍ പൊലീസ്. ഇ–വീസാ സംവിധാനം തൊഴില്‍ വീസയിലും ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

https://evisa.rop.gov.om/  എന്ന വെബ്‌സൈറ്റില്‍ യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ റജിസ്റ്റര്‍ ചെയ്ത് തൊഴിലുടമക്ക് നേരിട്ട് വീസയ്ക്ക് അപേക്ഷ നല്‍കാനാകും.ഓഫീസുകള്‍ കയറി ഇറങ്ങിയുള്ള സമയ നഷ്ടം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

നിലവിൽ ഇ-ടൂറിസ്റ്റ് വീസയാണ് ഒമാൻ നൽകുന്നത് . ഓണ്‍ലൈന്‍ വീസാ സൗകര്യം ഏറെ ഗുണം ചെയ്യുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. പൊലീസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഇ-വിസ സംവിധാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. അവധി ദിനത്തിലും വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വീസ ലഭ്യമാക്കാവുന്നതാണ്.
Top