News Desk

2021-03-01 07:24:04 pm IST
ദോഹ: ഖത്തറില്‍ 2021-2022 അധ്യായന വര്‍ഷത്തേക്കുള്ള സ്വകാര്യ സ്‌കൂളുകളിലേക്കും പ്രീ-സ്‌കൂളുകളിലേക്കുമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ഒക്ടോബര്‍ 14 വരെയാണ് രജിസ്‌ട്രേഷന്‍ സമയം. വിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രാജ്യത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് 2022 ജനുവരി അവസാനം വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏത് പാഠ്യപദ്ധതിയാണ് വിദ്യാര്‍ഥികള്‍ക്ക് യോജിച്ചത് എന്ന് മനസ്സിലാക്കി രക്ഷിതാക്കള്‍ തിരഞ്ഞെടുക്കണമെന്നും ഓരോ പാഠ്യപദ്ധതിക്കും സ്‌കൂളുകള്‍ക്കും വ്യത്യസ്തമായ ചട്ടങ്ങള്‍ ഉണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ 325 സ്വകാര്യ സ്‌കൂളുകളും പ്രീ-സ്‌കൂളുകളും ഉണ്ട്. ഇവിടെ 30 വ്യത്യസ്ത പാഠ്യപദ്ധതികള്‍ ആണ് ഉള്ളത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പബ്ലിക് സര്‍വീസ് പോര്‍ട്ടലില്‍ രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top