News Desk

2021-04-03 12:58:25 pm IST
മസ്‌കത്ത്: ഒമാന്‍ കടലില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍  2.3  രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ ഭൂകമ്പശാസ്ത്ര വിഭാഗം അറിയിച്ചു. 

മുസന്ദം ഗവര്‍ണറേറ്റിലെ ദിബയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്.

പത്ത് കി.മീ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രതയില്‍ ഭൂചലനം ഒമാന്‍ കടലില്‍ രാവിലെ 12.55 ന് രേഖപ്പെടുത്തിയതായി ഇ.എം.സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top