News Desk

2021-04-05 11:12:47 am IST
മസകത്ത്: സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഒമാനില്‍ 50 വ്യവസായ പദ്ധതികള്‍ക്ക് രൂപം നല്‍കും. ഒമാന്‍ സമ്പദ്ഘടനയിലെ വിവിധ മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തിവരുന്ന പദ്ധതികളുടെ ഭാഗമായാണ് അമ്പത് വ്യവസായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. 200 ദശലക്ഷം റിയാല്‍ മൂല്ല്യമുള്ളതായിരിക്കും ഈ പദ്ധതികള്‍. ഒമാന്‍ വിഷന്‍ 2040 ന്റെ ഭാഗമായാണ് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 

പെട്രോളിയം ഡെവലപമെന്റ് ഒമാന്‍ (പി.ഡി.ഒ), പബ്ലിക് എസറ്റാബ്ലിഷമെന്റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ്‌സ് (മദായെന്‍) തുടങ്ങിയവയുടെ കൂടി പങ്കാളിത്തത്തോടെയാകും ഇവ വികസിപ്പിക്കുകയെന്നും വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ മുഹമ്മദ് അല്‍ യൂസുഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മന്ത്രാലയത്തിന്റെ  നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന കര്‍മപദ്ധതികളെ കുറിച്ച് വിശദീകരിക്കുന്നതിനായാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഒമാന്‍ വിഷന്‍ 2040ന്റെ  ഭാഗമായി നടപ്പിലാക്കുദ്ദേശിക്കുന്ന പദ്ധതികള്‍ സാമ്പത്തിക വൈവിധ്യവതകരണത്തിന് പുറമെ വളര്‍ച്ചയും തൊഴില്‍ ലഭ്യതയും വളര്‍ത്തുന്നതും നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതും ഒപ്പം അന്താരാഷട്ര സൂചികകളില്‍ ഒമാന്റെ  സഥാനം ഉയര്‍ത്തുന്നതുമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

സേവനങ്ങളുടെ ഡിജിറ്റല്‍വതകരണമാണ പദ്ധതികളില്‍ പ്രധാനപ്പെട്ടതെന്ന വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച വാണിജ്യ വ്യവസായ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ.സാലെഹ ബിന്‍ സൈദ് മസാന്‍ പറഞ്ഞു. ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും അതിവേഗ അംഗീകാരം ഉറപ്പാക്കുന്നതിനായി ആട്ടോമാറ്റിക് ലൈസന്‍സ് അപ്രൂവല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്‍വെസറ്റ് ഈസി പോര്‍ട്ടലുമായി ബന്ധപ്പെടുത്തിയുള്ളതാണ് ഇത്. ഒമാനില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ 88 ശതമാനത്തിനും ഇതുവഴി അംഗീകാരം ലഭിക്കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top